അഞ്ചു മിനിട്ട് കൊണ്ട് ബിസിനസ് ലൈസന്‍സ് അനുവദിക്കുന്ന സംവിധാനത്തിന് ദുബായില്‍ തുടക്കം. കൂടുതല്‍ വ്യവസായ സംരഭകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍സ്റ്റന്‍റ് ലൈസന്‍സ് സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ബിസിനസ് റജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ക്കും ലൈസന്‍സ് ലഭിക്കുന്നതിനുമുള്ള സമയം 90 ശതമാനം കുറയ്ക്കുന്നതാണ് പുതിയ സംവിധാനം. ദുബായ് ഇക്കോണമിയുടെ ഔട്ട്സോഴ്സിങ് സെന്‍ററുകള്‍, സ്മാര്‍ട്ട് ലോഞ്ചുകള്‍, ഹാപ്പിനെസ് സെന്‍ററുകള്‍ തുടങ്ങിയവ വഴി ഇന്‍സ്റ്റന്‍റ് ലൈസന്‍സിന് അപേക്ഷിക്കാം. പുതിയ സംരഭത്തിലെ ബിസിനസ് പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ നേരിട്ട് ഹാജരായി വേണം അപേക്ഷ നല്‍കാന്‍. ബിസിനസ് പ്രമോട്ടര്‍മാരുടെയും മാനേജരുടെയും പാസ്പോര്‍ട്ട് പകര്‍പ്പുകള്‍, വീസ പകര്‍പ്പുകള്‍, സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കന്പനിയെ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ തുടക്കത്തില്‍ ഹാജരാക്കണം. കന്പനിയുടെ ഓഫിസ് സംബന്ധിച്ച വാടകകരാര്‍, പ്രവര്‍ത്തിക്കുന്ന സ്ഥലം തുടങ്ങിയ രേഖകള്‍ ആദ്യം സമര്‍പ്പിക്കേണ്ടതില്ല. ലൈസന്‍സ് പുതുക്കാന്‍ പിറ്റേവര്‍ഷം വരുന്പോള്‍ മാത്രം ഈ രേഖകള്‍ നല്‍കിയാല്‍ മതിയാകും. കച്ചവടം സംബന്ധിച്ച ലൈസന്‍സാണെങ്കില്‍ സ്മാര്‍ട് ലൗഞ്ച് വഴിയോ വെബ്സൈറ്റ് വഴിയോ നടപടികള്‍ സ്വീകരിക്കാം. നടപടി ക്രമങ്ങള്‍ക്ക് അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. പുതിയ സംവിധാനംകൂടി സജീവമാകുന്നതോടെ രണ്ടായിരം പുതിയ കൊമേഴ്സ്യൽ റജിസ്ട്രേഷനുകൾ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.