മസ്കത്ത്: ഒമാനില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് നടത്താന്‍ 66 കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജ് മിഷന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പുതുക്കിയ കോട്ട പ്രകാരം 14,000 പേര്‍ക്കാണ് ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.
262 വിദേശികളും 300 മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും 13,438 സ്വദേശികളുമാണ് ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് പുറപ്പെടുകയെന്ന് ഹജ്ജ് മിഷന് തലവന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ഹിനായ് വ്യക്തമാക്കി. 736 പേര് ഹജ്ജ് മിഷന് ഉദ്യോഗസ്ഥരും സേവനങ്ങള്‍ക്കായുള്ള സൈനിക ഉദ്യോഗസ്ഥരുമായിരിക്കും. 23,490 അപേക്ഷകളാണ് ഇത്തവണ ഹജ്ജിനായി ലഭിച്ചതെന്നും സഈദ് അല്‍ ഹിനായ് പറഞ്ഞു. അടുത്ത മാസം 10 ഹജ്ജ് മിഷന് അംഗങ്ങളുടെ ആദ്യ സംഘം മക്കയിലേക്ക് തിരിക്കും.
മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചതെന്ന് ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2,566 പേരാണ് മസ്കത്തില് നിന്നുള്ളത്. 6,835 പുരുഷന്മാരും 6,357 സ്ത്രീകളുമാണ് ഇത്തവണ ഹജ്ജിന് ഒമാനില്‍ നിന്ന് യാത്ര തിരിക്കുന്നത്.