മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുൽ റഷീദിന്റെ(30 ) മൃതദേഹം, മദീന വിമാനത്താവളത്തിലെ അടച്ചിട്ട ശുചിമുറിയിൽ കണ്ടെത്തി . കാര്‍ഗോ സെക്ഷൻ ജീവനക്കാരനായിരുന്നു. യുവാവിനെ കഴിഞ്ഞ 30- മുതല്‍ കാണ്‍മാനില്ലെന്ന് സുഹൃത്തുക്കള്‍ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ ഹജ് ടെര്‍മിനലിലെ അകത്തെ അടച്ചിട്ടിരുന്ന ശുചി മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചത് ശ്രദ്ധയിൽപ്പെട്ട ശുചീകരണ തൊഴിലാളികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാര്യ : കെ. പി ജസീല. താഴത്തെ പള്ളിയാലി മുഹമ്മദ് കുട്ടി - ആയമ്മാ മണക്കടവന്‍ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും.