സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 130 ശതമാനമാണ് തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വര്‍ധന.
തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4.96 ലക്ഷം സ്ത്രീകളാണ് രാജ്യത്ത് സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. 2012ല്‍ ഇത് 2.15 ലക്ഷം മാത്രമായിരുന്നു. 2.81 ലക്ഷത്തിന്റെ വര്‍ധന. പ്രതിമാസം ശരാശരി 8500 വനിതകളില്‍ തൊഴില്‍ മേഖലയിലേക്ക് എത്തുന്നതായാണ് കണക്ക്. സ്വകാര്യമേഖലയിലെ ആകെ തൊഴില്‍ ശേഷിയുടെ 30 ശതമാനമാണ് സ്ത്രീകള്‍. അഞ്ചു വര്‍ഷം മുന്‍പ് ഇത് 11 ശതമാനമായിരുന്നു. റിയാദിലാണ് ഏറ്റവും അധികം സ്ത്രീകള്‍ ജോലി ചെയ്യുന്നത്.
സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ 1.41 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടി പതിനൊന്ന് ലക്ഷമാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം. ഒരു കോടി 33 ലക്ഷമാണ് ആകെ രാജ്യത്തുള്ള വിദേശികള്‍.