ഒമാനിലെ മലയാളി കൂട്ടായ്മ സാധാരണക്കാരായ തൊഴിലാളികൾക്കുവേണ്ടി നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ ദേശക്കാരായ ആയിരത്തോളം പേരാണ് നോമ്പ് തുറയിൽ പങ്കെടുത്തത് , മസ്കറ്റിൽ കേരളത്തിന്റെ സ്വന്തം വിഭവങ്ങൾ കിട്ടുന്ന ഒരു ചായക്കട ഉണ്ട് പൊന്നൂസിന്റെ ചായക്കട.
വിവിധ ദേശക്കാരായ ആയിരത്തോളം പേർക്കാണ് ഇവിടെ നോബുതുറ ഒരുങ്ങിയത് ,കടയുടെ മുൻവശമുള്ള സ്ഥലത്തു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് നോമ്പുതുറക്കാനുള്ള സൗകര്യം ചായക്കടയിലെ തോഴിലാളികൾ ഒരുക്കിയത്.
റമളാൻ മാസം കഴിഞ്ഞാൽ സ്വാദിഷ്ടമായ നാടൻ ഊണ് ഉൾപ്പടെ ഉള്ള എല്ലാവിധ വിഭവങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കും എന്നും സംഘടകർ പറഞ്ഞു.