‘ഉങ്കപ്പന്‍ വിസിലെ കേട്ടവന്‍’; സദസ്സിനെ ഇളക്കിമറിച്ച് ലാലേട്ടന്‍; വിഡിയോ വൈറല്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെയും ഷാറുഖ് ഖാന്‍റെയും പാട്ടുകള്‍ക്ക് ചുവടുകളുമായി വേദിയിലെത്തി അമ്പരപ്പിച്ച് മോഹന്‍ലാല്‍. വനിത ഫിലിം അവാര്‍ഡ്സ് 2024 വേദിയിലായിരുന്നു ആരാധകരെ ഇളക്കിമറിക്കുന്ന താരത്തിന്‍റെ പ്രകടനം. ഡാന്‍സ് വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

ജയിലര്‍ സിനിമയിലെ ‘ഹുകും’, പഠാന്‍ സിനിമയിലെ ‘സിന്ദാ ബന്ദാ’ പാട്ടിനുമാണ് ലാലേട്ടന്‍ ചുവടുവയ്ക്കുന്നത്. ഇടയ്ക്ക് വിക്രം സിനിമയിലെ ‘ആരംഭിക്കലാങ്കലാ’ ഡയലോഗുമുണ്ട്. എന്തായാലും ആരാധകര്‍ ലാലേട്ടന്‍റെ ഈ ഡാന്‍സ് വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

Superstar Mohanlal set the stage on fire with his dance performance in Vanitha Film Awards 2024.