ഷാറൂഖിനെയും ഞെട്ടിച്ച് ലാലേട്ടന്‍റെ ഡാന്‍സ്‍; നന്ദിപറഞ്ഞ് കിങ് ഖാന്‍

mohanlal (1)
SHARE

തന്‍റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞ് ഷാറുഖ് ഖാന്‍. ജവാന്‍ ചിത്രത്തിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന്  മോഹന്‍ലാല്‍ ചുവട് വെക്കുന്ന വീഡിയോയും താരം എക്സില്‍ പങ്കുവെച്ചു. 

മോഹന്‍ലാലിന്‍റെ ഡാന്‍സ് നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഷാറൂഖ് ഖാന്‍ നന്ദി പറഞ്ഞ് വീഡിയോ പങ്കുവെച്ചത്. 'ഈ പാട്ട് എനിക്കേറെ പ്രിയപ്പെട്ടതാക്കി മാറ്റിയതില്‍ നന്ദി. നിങ്ങള്‍ ചെയ്തുവച്ചതിന്‍റെ പകുതിയെങ്കിലും ചെയ്തു ഫലിപ്പിക്കാനായെങ്കിലെന്ന് ആഗ്രഹിക്കുന്നു' ഷാറൂഖ് ഖാന്‍ എക്സില്‍ കുറിച്ചു. 

തമിഴ് സംവിധായകൻ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ജവാന്‍. നയന്‍താര നായികയായി എത്തി വന്‍ ഹിറ്റായ ചിത്രം ആയിരം കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. 

Shah Rukh Khan Thanked Mohanlal For The Zinda Banda Dance Perfomance

MORE IN ENTERTAINMENT
SHOW MORE