Udan Panam | വീണ്ടും തരംഗമായി ‘ഉടന്‍ പണം’; ഒകോങ് കളിക്കാന്‍ തിരക്കോടുതിരക്ക്

udan-panam-season-five
SHARE

നാല് സീസണുകളിലായി 12 കോടി രൂപ സമ്മാനം നല്‍കിയ മഴവില്‍ മനോരമ ‘ഉടന്‍ പണം’ അഞ്ചാം സീസണ് പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ വരവേല്‍പ്പ്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗെയിം ഷോയില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്ക് മാത്രമല്ല, മൊബൈലില്‍ ഒകോങ് - OKONG (ഒപ്പം കളിക്കാം, ഒപ്പം നേടാം) കളിച്ചും പണം നേടാം. മനോരമ മാക്സ് ആപ്പിലാണ് ഒകോങ് കളിക്കാനുള്ള സൗകര്യമുള്ളത്. ‘ഉടന്‍ പണം’ സീസണ്‍ ഫൈവിന്റെ ആവേശം ഒകോങ് പ്ലാറ്റ്ഫോമില്‍ അലതല്ലുകയാണ്.

udan-panam-promo

പുതിയ സീസണില്‍ പുതിയ അവതാരകര്‍ ‘ഉടന്‍ പണ’ത്തെ പുതിയ തലത്തിലെത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. നടന്‍ ജയറാമിനൊപ്പം വെങ്കടേഷും ട്വിങ്കിളുമാണ് സീസണ്‍ ഫൈവ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്ത ‘നായിക–നായകന്‍’ റിയാലിറ്റി ഷോയിലെ മല്‍സരാര്‍ഥിയാണ് വെങ്കടേഷ്. റേഡിയോ ജോക്കിയാണ് ട്വിങ്കിള്‍. രസകരമായ സംഭാഷണങ്ങളും കൗണ്ടറുകളുമെല്ലാമായി െഗയിം ഷോയില്‍ ഊര്‍ജം നിറയ്ക്കുന്ന സാന്നിധ്യമായിക്കഴിഞ്ഞു ഇരുവരും.

udan-panam-anchors

ഒകോങ്–OKONG (Oppam Kallikkaam Oppam Nedaam)
ഒകോങ് കളിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ഐ സ്റ്റോറില്‍ നിന്നോ മനോരമ മാക്സ് ആപ് ഡൗണ്‍ലോഡ് ചെയ്യുക. ‘ഉടന്‍ പണം’ ബാനറില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യുക. ദിവസവും രാത്രി 8.30 മുതല്‍ 9.30 വരെയാണ് മഴവില്‍ മനോരമയില്‍ ‘ഉടന്‍ പണം’ സംപ്രേഷണം ചെയ്യുന്നത്. ഈസമയം മനോരമ മാക്സ് ആപ്പില്‍ കയറി ഉടന്‍ പണം ബാനറില്‍ ക്ലിക്ക് ചെയ്യുക. ടിവിയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ ഒപ്ഷന്‍സ് ഇവിടെ കാണാം. കൃത്യമായ ഉത്തരത്തില്‍ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക. ശരിയുത്തരം നല്‍കിയവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് സമ്മാനം ലഭിക്കും. ടിവി ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന അതേ തുക തന്നെയാണ് ഒകോങ് കളിക്കുന്നവര്‍ക്കും ലഭിക്കുക.

Once again Udan Panam has taken Kerala by storm! Superlative response for OKONG (Oppam Kallikkaam Oppam Nedaam)

MORE IN ENTERTAINMENT
SHOW MORE