ആടുജീവിതം ആദ്യദിനം ആറുകോടി?; ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി പൃഥ്വിരാജ്

16 കൊല്ലത്തെ സ്വപ്നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും അണിയറപ്രവര്‍ത്തകരും. കേരള ബോക്സ് ഓഫീസില്‍ മാത്രം ആദ്യദിനം ചിത്രം ആറുകോടിയിലേറെ നേടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റേയും ബ്ലെസിയുടേയും കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ആടുജീവിതത്തിനു ലഭിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ വിജയമാഘോഷിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.  കൊച്ചിയിലെ ബ്ലെസിയുടെ ഓഫീസിലേക്ക് പൃഥ്വിരാജ് എത്തിയാണ് വിജയമാഘോഷിച്ചത്.  ഓഫീസ് മുറിയിലേക്ക് കടക്കുന്നതും ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.  ഇരുവരും സന്തോഷത്തിനുമപ്പുറത്തെ അവസ്ഥയിലാണെന്നാണ് കമന്റുകള്‍. ബ്ലെസി പൃഥ്വി ബോണ്ട് അതിശക്തമാണെന്നും കമന്റുകളുണ്ട്. 

Adujeevitham film success celebration video out,after release

MORE IN ENTERTAINMENT