ജീവിതം വെള്ളിത്തിരയില്‍ കണ്ട് നജീബ്; ചിത്രത്തിന് വന്‍ വരവേല്‍പ്പ്

കടന്നുപോയ ദുരിതജീവിതത്തിന് ഒരിക്കൽ കൂടി നേർസാക്ഷ്യം പറഞ്ഞ് നജീബ്. ബ്ളെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് വൻ വരവേൽപ് ലഭിക്കുമ്പോൾ ബെന്യാമിനൊപ്പം ഇടപ്പള്ളി വിനീത തിയറ്ററിലാണ് ജീവിക്കുന്ന കഥാപാത്രമായ നജീബ് ചിത്രം കണ്ടത്. സംസ്ഥാനത്ത് നാനുറിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 

പേരക്കുട്ടിയുടെ വേർപാടിന്റെ ദുഃഖത്തിലും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആടുജീവിതം കാണാൻ നജീബ് എത്തിയത്.  രണ്ട് മണിക്കൂർ അമ്പത്തിരണ്ട് മിനിറ്റ് നീണ്ട ചിത്രം കണ്ടിറങ്ങിയപ്പോഴും അതിഭാവുകത്വമില്ലാതെ ആടുജീവിതം അനുഭവിച്ച ജീവിതമെന്ന നേർസാക്ഷ്യം പറഞ്ഞു നജീബ്. പൃഥ്വിരാജിന് പ്രശംസയും. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ.ആർ.ഗോകുൽ,  അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി തുടങ്ങിയവരും നജീബിനൊപ്പം ചിത്രം കണ്ടു. 

Najeeb came to the theater to watch the movie goat life

Enter AMP Embedded Script