അദിതിയും സിദ്ധാര്‍ഥും വിവാഹിതരായി?; തെലങ്കാനയിലെ ക്ഷേത്രത്തില്‍വെച്ചെന്ന് റിപ്പോര്‍ട്ട്

ADITHI-SIDHARTH
SHARE

അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ ശ്രീരംഗപുരത്ത്  ശ്രീരംഗനായക് സ്വാമി ക്ഷേത്രത്തില്‍വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.  ഔദ്യോഗികമായി വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചില്ലെങ്കിലും വിവാഹചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന. 

മഹാസമുദ്രം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദിതി റാവു ഹൈദരിയുടെയും സിദ്ധാർത്ഥിൻ്റെയും പ്രണയവാര്‍ത്തകള്‍ പുറത്തുവന്നത്.  അന്നുമുതൽ ഇരുവരും ഒരുമിച്ചാണ് പല പരിപാടികളിലും എത്തിച്ചേരാറുള്ളത്. ചണ്ഡീഗഡിൽ നടന്ന ബോളിവുഡ് നടൻ രാജ്കുമാർ റാവു–പത്രലേഖ വിവാഹത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഹൈദരാബാദിൽ നടന്ന ശർവാനന്ദിൻ്റെ വിവാഹ നിശ്ചയത്തിലും അദിതിയെയും സിദ്ധാര്‍ഥിനെയും കാമറക്കണ്ണുകള്‍ ഒന്നിച്ചുകണ്ടു. അതേസമയം ഇരുവരും  തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല . 

ആളുകള്‍ അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കുന്നു, ഞാന്‍ എനിയ്ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് ഒരിക്കല്‍ ഇരുവരുടെയും റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് അദിതി പ്രതികരിച്ചത് . കഴിഞ്ഞവര്‍ഷം അദിതിയുടെ പിറന്നാള്‍ ദിനം സിദ്ധാര്‍ഥിന്റെ ആശംസ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പങ്കാളി എന്നു വിളിച്ചായിരുന്നു സിദ്ധാര്‍ഥ് ആശംസ നേര്‍ന്നത്. 

Aditi Rao and Sidharth tie the knot in a secret wedding, report says

MORE IN ENTERTAINMENT
SHOW MORE