'അനുഭവിച്ചത് അതുപോലെ അഭിനയിച്ചു, പൃഥിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപിടിച്ച് ഉമ്മ കൊടുക്കാമായിരുന്നു'– നജീബ്

aadujeevitham-najeeb
SHARE

ആടുജീവിതം പ്രദര്‍ശനത്തിനെത്തുമ്പോള്‍ മുതല്‍ പൃഥിരാജിനൊപ്പം ശ്രദ്ധനേടിയതാണ് യഥാര്‍ഥ കഥാനായകന്‍ നജീബ്. ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമുള്ള വാക്കുകളും നജീബിന്‍റേത് തന്നെ. സംവിധായകന്‍ ബ്ലെസിക്കൊപ്പം ചിത്രം കണ്ട നജീബിന്‍റെ ആദ്യം പ്രതികരണം ''പടം അടിപൊളിയായിരുന്നു'' എന്നാണ്. 

''പൃഥിരാജിനെ കണ്ടിരുന്നെങ്കില്‍‍ കെട്ടിപിടിച്ച് ഉമ്മ കൊടുക്കാമായിരുന്നു, ഞാന്‍ അനുഭവിച്ചത് അതുപോലെ പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്'' എന്നാണ് നജീബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ''ഞാനിരുന്ന് കരയുകയായിരുന്നു, അതേ അനുഭവമാണ് സ്ക്രീനിലൂടെ കാണിച്ചത്. ജീവിതത്തില്‍ ഇതില്‍ കൂടുതലുണ്ടായിരുന്നു. നിങ്ങളെല്ലാം പോയി പടം കാണണം'' എന്നായിരുന്നു നജീബിന്‍റെ വാക്കുകള്‍. 

കേരളത്തില്‍ 400 ലധികം സ്ക്രീനുകളിലാണ് ആടുജീവിതം പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്, കന്നട ഭാഷകളിലും പടം റിലീസായിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE