400 കോടി ബജറ്റ്; സുൽത്താനായി പൃഥ്വിരാജ്, ഉറ്റ തോഴനായി പ്രഭാസ്; 'സലാര്‍' തിയേറ്ററുകളിലേക്ക്

കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ വിസ്മയം  സലാര്‍ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. നാനൂറ് കോടി ബജറ്റില്‍ പുറത്തുവരുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം പ്രഭാസും മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജുമാണ് മുഖ്യ വേഷത്തില്‍

കഴിഞ്ഞ വര്‍ഷം കെജിഎഫ് രാജ്യമാകെ സൃഷ്ടിച്ച അലയൊലികള്‍ അടങ്ങുംമുമ്പെയാണ് വീണ്ടും മറ്റൊരു ആക്ഷന്‍ ത്രില്ലറുമായി സംവിധായകന്‍ പ്രശാന്ത് നീല്‍ എത്തുന്നത്. തെലുങ്ക്, കന്നഡ, ഹിന്ദി,തമിഴ് ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നു.  കേരളത്തില്‍ മുന്നൂറു സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് ഉറ്റസുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ സലാറായി പ്രഭാസും വരദരാജമന്നാറായി പൃഥ്വിരാജുമാണ് പ്രധാന  എത്തുന്നു

കെജിഎഫിലൂടെ കന്നഡ സിനിമയെ പുതിയ ഉയരങ്ങളിലെത്തിച്ച പ്രശാന്ത് നീലാണ് സലാറിന്‍റെയം മുഖ്യശില്‍പി ഷാരൂഖിന്‍റെ ഡങ്കിയുടെ റിലീസും 21 നാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമകളുടെ ക്ലാഷ് റിലീസുകള്‍ സിനിമ മേഖലയ്ക്ക് ഗുണകരമെന്നാണ് പൃഥ്വിരാജിന്‍റെ പക്ഷം. ഇതിനോടകം വമ്പന്‍ ഹൈപ്പ് നേടിയ സലാറിന് പ്രീ ബുക്കിങിലും വന്‍ നേട്ടമുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Salaar release date