ലഹരിയുടെ നാളുകളെക്കുറിച്ച് വിഷ്ണു വിശാല്‍; ഗാട്ടാ ഗുസ്തി തിയേറ്ററിൽ

വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്ന തിരിച്ചടികളിൽ നിന്നു ശ്രദ്ധ തിരിക്കാൻ  ലഹരിയിൽ  അഭയം  തേടുന്നത് തിരിച്ചു വരാൻ കഴിയാത്ത വിധം മനുഷ്യനെ  കാണാകയങ്ങളിലേക്ക് വീഴ്ത്തുമെന്നു തമിഴ് നടൻ  വിഷ്ണു വിശാൽ. ഒരിക്കൽ പ്രശ്നങ്ങളിൽ നിന്നു ഒളിച്ചോടാൻ താൻ ലഹരിയിൽ അഭയം തേടിയിരുന്നു. കുടുംബവും നല്ല സുഹൃത്തുക്കളും കൂടെ നിന്നത് കൊണ്ടു മാത്രമാണ്  തിരിച്ചുവരാൻ ആയതെന്നും നടൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിഷ്ണു വിശാൽ നായകനും  ഐശ്വര്യ ലക്ഷ്മി നായികയിമാകുന്ന സിനിമ ഗാട്ടാ ഗുസ്തി ഇന്ന് തിയേറ്ററിൽ എത്തുകയാണ്.