ആരാണ് ഈ അൽഫോൺസ് പുത്രനെന്ന് ചോദ്യം; തിയേറ്ററിലേക്ക് വായെന്ന് മറുപടി; വൈറൽ

അൽഫോൺസ് പുത്രന്റെ പുതിയ ചിത്രമായ ഗോൾഡിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. പ്രേമത്തിന് ശേഷം അൽഫോൺസ് ഒരുക്കു്നന ചിത്രമാണിത്. അൽഫോൺസ് പുരത്രൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ വന്ന ഒരു കമന്റിന് അദ്ദേഹം നൽകിയ മറുപടിയാണ് വൈറലാകുന്നത്. 

ഗോൾ‌ഡിന്റെ തമിഴ് മീം പോസ്റ്ററിന് താഴെ വന്ന കമന്റുകളിലൊന്നിനാണ് അൽഫോൺസ് മറുപടി നല്‍കിയത്. ആരാണ് ഈ അൽഫോൺസ് പുത്രൻ എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്. 'എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയേറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്'. ഇതായിരുന്നു അൽഫോൺസിന്റെ മറുപടി. 

മറുപടി വൈറലായതോടെ സംശയം ചോദിച്ചയാൾ ക്ഷമ പറഞ്ഞു രംഗത്തുവന്നു. ‘പ്രേമം’ സിനിമയുടെ സംവിധായകനാണ് താങ്കളെന്ന് അറിയാതെയാണ് ഇങ്ങനെ പറഞ്ഞതെന്നും തന്നോട് ക്ഷമിക്കണമെന്നുമായിരുന്നു ഇയാൾ മറുപടിയായി കുറിച്ചത്. ഈ ചോദ്യവും സംവിധായകന്റെ ഉത്തരവും ഇപ്പോൾ ഗോൾഡിനെക്കുറിച്ചുള്ള പ്രതീക്ഷ കൂട്ടുന്നു. കാരണം അത്രമാത്രം ആത്മവിശ്വാസത്തോടെയാണ് അൽഫോണ്‍സ് ഈ മറുപടി നൽകിയിരിക്കുന്നതെന്നാണ് കമന്റുകൾ.