പൃഥ്വിയുടെ വില്ലന് കയ്യടി; തട്ടികൂട്ട് തിരക്കഥയെന്ന് പ്രേക്ഷകര്‍; ‘ബഡേ മിയാന്’ തിരിച്ചടി

അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് ഒരുക്കിയ  ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’സമ്മിശ്ര പ്രതികരണം.  ആക്ഷനും  സ്റ്റൈലും മാത്രമെ സിനിമയില്‍ ഒള്ളുവെന്നും നല്ല കഥയോ, തിരക്കഥയോ കാണാനില്ലെന്നും പ്രേക്ഷകരും നിരൂപകരും പറയുന്നു. 320 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് ആദ്യം ദിനം ആകെ നേടാനായത് 15.5 കോടി മാത്രമാണ്.  റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മോശം റിപ്പോർട്ട് ആണ് സിനിമയ്ക്കു ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ ആരാധകർ ആദ്യ ദിനം സിനിമയെ പിന്തുണച്ചെത്തിയെങ്കിലും രണ്ടാം ദിനം മുതൽ സിനിമ വീഴുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.പൃഥ്വിരാജിന്റെ പ്രകടനവും അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് കൂട്ടുകെട്ടിന്റെ ആക്‌ഷനുമാണ് സിനിമയുടെ ആകെയുള്ള പോസിറ്റിവ്. കൊടും വില്ലനായ കബീർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നു. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.