പ്രമേയത്തിൽ പുതിയ ശാസ്ത്രം എഴുതി 'കൗപീന ശാസ്ത്രം'

പ്രമേയങ്ങളിൽ പുതുമ പരീക്ഷിക്കുന്ന നൂറുകണക്കിന് ചെറുസിനിമകളാണ് മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങുന്നത്. അതിൽതന്നെ ശ്രദ്ധ നേടുന്നൊരു ശാസ്ത്രവുമായെത്തി കയ്യടി നേടുകയാണ് 'കൗപീന ശാസ്ത്രം'. അഭിലാഷ് ഓമന ശ്രീധരൻ എന്ന നവാഗതനായ പത്തനംതിട്ടക്കാരൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിം. സരസമായതും,  എന്നാൽ ഏറെ ചിന്തിപ്പിക്കുന്നതുമായ പ്രമേയമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. മലയാള സിനിമാ മേഖലയിലേക്ക് സിനിമപ്രേമികളെ കൈപിടിച്ചു നടത്തുന്ന ബജറ്റ് ലാബ് പ്രൊഡക്ഷൻ കോണ്ടെസ്റ്റിൽ എത്തിയ നൂറുകണക്കിന് സ്ക്രിപ്റ്റിൽ നിന്ന് തിരഞ്ഞെടുത്തതാണ് 'കൗപീന ശാസ്ത്രം'. കൊണ്ടസ്റ്റിന്റെ നാലാം സീസണിൽ വിജയിയായിരുന്നു അഭിലാഷ്. നമുക്കുചുറ്റും 'പാരമ്പര്യ'ത്തെയും വിശ്വാസങ്ങളെയും ചുറ്റിപിണഞ്ഞു കിടക്കുന്ന ചില കാഴ്ചപ്പാടുകളെയൊക്കെ സരസമായി സ്പർശിച്ചുപോകാനാണ് ഈ കഥയിലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. വിഡിയോ കാണാം