മോഹൻലാലിന്റെ ദീപാവലി 'സഞ്ജു ബാബയ്ക്കൊപ്പം'; ആഘോഷങ്ങൾ ദുബായിൽ

താരങ്ങളുടെ സിനിമകള്‍ മാത്രമല്ല ആഘോഷങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. ദീപാവലിയ്ക്ക് മലയാളികളുടെ പ്രിയപ്പെട്ട മേഹൻലാലിന്റെ ദീപാവലി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബോളിവുഡ് നടൻ സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷം. ലാലും ഭാര്യ സുചിത്രയും. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ ലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.  ദുബായിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത്, വ്യവസായിയും മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തുമായ സമീർ ഹംസ എന്നിവരെയും ചിത്രങ്ങളിൽ കാണാം.

ഇതാദ്യമായാല്ല ഇവർ ഒന്നിച്ച് ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷവും സഞ്ജയ് ദത്തിനും കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ ആഘോഷം. സിനിമയ്ക്കു പുറത്തും അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ദുബായിലെത്തുമ്പോൾ ഇരുകുടുംബങ്ങളും ഒത്തുകൂടാറുമുണ്ട്.