സംഗീതരംഗത്ത് നിന്ന് ആദ്യം; കെ.എസ് ചിത്രയ്ക്ക് യു.എ.ഇയുടെ ഗോൾഡൻ വീസ

ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക് യുഎഇയുടെ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ഇമിഗ്രേഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമാറിയിൽ നിന്നും ചിത്ര ദീർഘകാലതാമസ വീസ ഏറ്റുവാങ്ങി. ഇതാദ്യമായാണു മലയാളത്തിലെ സംഗീതരംഗത്ത് സജീവമായ ഒരാൾക്ക് യുഎഇയുടെ ഗോൾഡൻ വീസ ലഭിക്കുന്നത്.

നേരത്തേ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫലി, ആശാ ശരത്ത് ഉൾപ്പെടെയുള്ളവർക്കു ഗോൾഡൻ വീസ ലഭിച്ചിരുന്നു. കലാരംഗത്തെ പ്രതിഭകൾക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും ഉൾപ്പെടെ വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.