ഈ പാട്ട് ഞാൻ പാടേണ്ടായിരുന്നു; ചിത്രയെ അമ്പരപ്പിച്ച് പത്തുവയസ്സുകാരി; വിഡിയോ

കെ എസ് ചിത്ര പാടി അനശ്വരമാക്കിയ നിരവധി ഗാനങ്ങളുണ്ട്. അതിലൊന്നാണ് 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന ചിത്രത്തിലെ 'നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷി' എന്ന ഗാനം. ചിത്രക്ക് മുന്നിൽ ആ ഗാനം പാടി അമ്പരപ്പിച്ചിരിക്കുകയാണ് പത്തുവയസ്സുകാരി കൃഷ്ണശ്രീ.  മഴവിൽ മനോരമയുടെ പാടാം നമുക്ക് പാടാം വേദിയിലാണ് കൃഷ്ണശ്രീ പാടിയത്. 

പാട്ടുകഴിഞ്ഞ് ചിത്ര നേരിട്ട് വേദിയിലെത്തി കൃഷ്ണശ്രീയെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. ഈ പാട്ടു യഥാർഥത്തിൽ പാടിയ ചിത്രയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ‘ഈ ഗാനം ഞാൻ പാടേണ്ടിയിരുന്നില്ല. മോളു പാടിയാൽ മതിയായിരുന്നു എന്നു തോന്നി. അത്രയും മനോഹരമായിരുന്നു ആലാപനം'- ചിത്ര പറഞ്ഞു. 

ഇത്രയും ചെറുപ്രായത്തിൽ ഈ ജ്ഞാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്നു ശരത്തിന്റെ പ്രതികരണം. എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ഗാനം യേശുദാസും ചിത്രയും ആലപിച്ചിരിക്കുന്നു. ഒ.എൻ.വി. കുറുപ്പിന്റെതാണു വരികൾ. പരിപാടിയിൽ മുഴുവൻ മാർക്കും വാങ്ങിയാണ് കൃഷ്ണശ്രീ വേദി വിട്ടത്.

വിഡിയോ കാണാം: