'പോസ്റ്റർ വാല' ജയറാം; സൂപ്പര്‍ ഹിറ്റ് സിനികളുടെ പോസ്റ്ററുകളുടെ ശിൽപ്പി

രാജ്യാന്തരതലത്തില്‍ പോസ്റ്റര്‍ വാലയെന്ന പേരിലറിയപ്പെടുന്ന കോഴിക്കോട്  ചാലപ്പുറം സ്വദേശി  ജയറാം രാമചന്ദ്രന്‍ അണിയിച്ചൊരുക്കിയ സിനിമാ പോസ്റ്ററുകള്‍ ഒന്നുപോലും മലയാളി മറക്കില്ല. പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ പാലാ സി.കെ രാമചന്ദ്രന്റെ മകനായ ജയറാം സംവിധായകന്‍ സന്തോഷ് ശിവന്റെ അസിസ്റ്റന്റ്കൂടിയാണ്.  

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പോസ്റ്റര്‍ ചെയ്തത് ആരാണ്. നായക നടന്റെയോ സംവിധായകന്റെയോ പേര് ഓര്‍ക്കുന്നതു പോലെ അത്ര പെട്ടെന്നു കഴിഞ്ഞെന്നു വരില്ല.  ജയറാം രാമചന്ദ്രനെന്ന പോസ്റ്റര്‍ വാലയാണ് ഇതിന്റെയൊക്കെ സ്രഷ്ടാവ്.മലയാളം ,തമിഴ്,ഹിന്ദി,തെലുങ്ക്,ഇംഗ്ലുഷ്,സിംഹള ഭാഷകളിലായി അറുപതിലധികം സിനിമകള്‍ ജയറാമിന്റേതായുണ്ട്.രണ്ടു തവണ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റ് അവാര്‍ഡ്.മധയെന്ന തെലുങ്ക് സിനിമയ്ക്കായിരുന്നു ആദ്യം ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റ് അവാര്‍ഡ്.കോവിഡ് ഭീതിയുടെ കഥ പറയുന്ന റൂയിന്‍സ് എന്ന ഇംഗ്ലിഷ് സിനിമയുടെ പോസ്റ്ററിന് ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിലും, അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലും മികച്ച പോസ്റ്ററുകളായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര കമ്പനിയില്‍  ജോലി നോക്കുന്ന സമയത്തു പഴശ്ശിരാജയ്ക്കു കാലിഗ്രഫി എഴുതിയാണു സിനിമയ്്ക്കായി വര തുടങ്ങുന്നത്. ‌

തുടക്കത്തില്‍ പോസ്റ്റര്‍ വാലയെന്ന പേരിലായിരുന്നു ജയറാമിന്റെ ഡിസൈനുകള്‍. ഉത്തരേന്ത്യന്‍ സഹപ്രവര്‍ത്തകരുടെ മദ്രാസി വിളിയെ മറികടക്കാനായിരുന്നു ഈപേരുമാറ്റം. ഇതുവരെ കിട്ടിയതില്‍ ഏറ്റവും വലിയ അവാര്‍ഡ് ചുമരില്‍ തൂക്കിയ ഈഫലകങ്ങളൊന്നുമല്ല. പുസ്തകത്തിലെ വരികളാണ്.സാക്ഷാല്‍ എ.ആര്‍.റഹ്മാന്‍ സ്വന്തം ആത്മകഥയില്‍ ജയറാമിനായി ഒരു അധ്യായം നീക്കിവച്ചിട്ടുണ്ട്. റഹ്മാന്റെ കെ.എം കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ടെക്നോളജിയുടെ ബ്രോഷറൊരുക്കി ഞെട്ടിച്ചതിനാണ് മ്യൂസിക് മൊസാര്‍ട്ടിന്റെ സ്നേഹസമ്മാനം.