മകന് ഓർമ നഷ്ടമായി; തിരിച്ചറിയുന്നത് വിജയ്‌യെ മാത്രം; വികാരനിർഭരം

ആരാധകരോടു എന്നും ആത്മബന്ധം പുലർത്തുന്ന അപൂർവം നടൻമാരിൽ ഒരാളാണ് വിജയ്. തന്നെ സ്നേഹിക്കുന്ന സാധാരണക്കാരുടെ വീടുകൾ സന്ദർശിച്ചും സഹായം എത്തിച്ചും താരം അവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു. വിജയുടെ കരുതൽ ആരാധകരുടെ മനസ് നിറയ്ക്കുന്നതാണ്. അത്തരം അനുഭവം നടൻ നാസറിനുമുണ്ട്. ഒരു അഭിമുഖത്തിലാണ് വിജയ്ക്കു തന്റെ കുടുംബവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നത്. 

തന്റെ മകന് ഒരു വാഹനാപകടത്തെത്തുടർന്ന് ഓർമശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർമയില്ല. എന്നാൽ വിജയുടെ കടുത്ത ആരാധകനായ മകൻ അദ്ദേഹത്തെ കാണുമ്പോൾ മാത്രം തിരിച്ചറിയും. വിജയ് എന്നു പറഞ്ഞു എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരൻ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നോർത്ത് ഞങ്ങൾ ഗൗനിച്ചില്ല. എന്നാൽ പിന്നീടാണ് മനസിലായത് അത് നടൻ വിജയ് ആയിരുന്നെന്ന്. 

വിജയ് യുടെ പാട്ടു വെച്ചപ്പോഴാണ് അവന്‍ ശാന്തനായതെന്ന് നാസര്‍ പറഞ്ഞു. വീട്ടിൽ എപ്പോഴും വിജയുടെ പാട്ടുകളാണ് വക്കാറ്. 

ഇക്കാര്യം വിജയ്‌യോടു പറഞ്ഞപ്പോൾ വൈകാരികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് മകന്റെ ജൻമദിനത്തിൽ പതിവായി പങ്കെടുത്തു. സമ്മാനങ്ങൾ നൽകി. ആഘോഷത്തിൽ പങ്കെടുക്കുമെന്നും നാസർ അഭിമുഖത്തിൽ പറഞ്ഞു.