ചേർന്ന് നിന്ന് സെൽഫിക്ക് ശ്രമം; ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് അജിത്; വിഡിയോ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ നടൻ അജിത്തിനെ വളഞ്ഞ് ആരാധകർ. ആരാധകരുടെ സ്നേഹം അതിരുകവിഞ്ഞപ്പോൾ ക്ഷമ നശിച്ച് പ്രതികരിച്ച് അജിത്തും. സെൽഫിയെടുക്കാനാണ് ആരാധകർ താരത്തിന് ചുറ്റും കൂടിയത്. പൊലീസുകാരുടെ നിർദേശങ്ങൾ പോലും വകവെയ്ക്കാതെ വന്നതോടെ അജിത് ഒരു ആരാധകന്റെ ഫോൺ‌ തട്ടിപ്പറിച്ചു.

അജിത് ഭാര്യ ശാലിനിക്കൊപ്പമാണ് പോളിങ്ങ് ബൂത്തിലെത്തിയത്. ഇവരെ കണ്ടതോടെ അജിത്തിന്റെ തൊട്ടടുത്ത് നിന്ന് മാസ്ക് പോലും ധരിക്കാതെ സെൽഫി എടുക്കാനാണ് ഒരാൾ ശ്രമിച്ചത്. പ്രകോപിതനായ താരം ഇയാളുടെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി. തുടർന്ന് കൂടെയുണ്ടായിരുന്ന ബോഡി ഗാർഡിനെ ഏൽപ്പിച്ചു. വോട്ട് ചെയ്ത് തിരിച്ചിറങ്ങിയ ശേഷം ഫോൺ തിരികെ നൽകി. നടന്നതിൽ മാപ്പ് പറയുകയും ചെയ്തു നടൻ. സംഭവത്തിന്റെ വിഡിയോ ഇപ്പോവ്‍ പുറത്തു വന്നിട്ടുണ്ട്.

വിഡിയോ കാണാം: