മരക്കാര്‍ സെറ്റിലെത്തി ഞെ‍ട്ടിച്ച് തല അജിത്; വിഡിയോ പുറത്തുവിട്ടു

മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമയുടെ സെറ്റിലെത്തി തല അജിത്ത്. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏകദേശം 100 കോടി ചിലവിട്ടാണ് നിര്‍മിച്ചത്. സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസാകുമെന്നാണ് ഒടുവില്‍ പുറത്തു വന്ന വിവരം. സിനിമയുടെ റിലീസിനെ പറ്റി ചര്‍ച്ചകള്‍ ചൂടാകുന്നതിനിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ വിഡിയോ പുറത്ത് വിട്ടത്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആണ് നിര്‍മാണം. വിഡിയോ കാണാം: