മേളയുടെ തലശ്ശേരി പതിപ്പിന് തുടക്കം; 46 രാജ്യങ്ങളിൽ നിന്നും 80 ചിത്രങ്ങൾ പ്രദർശനത്തിന്

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാവും. വൈകിട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ്. മേളയിൽ 46 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങൾ പ്രദർശിപ്പി്ക്കും.

നാലു മേഖലകളിലായാണ് ഈ വർഷത്ത ചലച്ചിത്രോത്സവം. ഇന്നു മുതൽ ഇരുപത്തിയേഴുവരെയാണ് തലശേരിയിലെ മേള. ജാസ്മില സബാനിക് സംവിധാനം 

ചെയ്ത ബോസ്നിയൻ സിനിമ 'ക്വോ വാഡിസ്, ഐഡ?' യാണ് ഉദ്ഘാടന ചിത്രം. 46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകൾ പ്രദർശിപ്പിക്കും. 

മത്സരവിഭാഗത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'  ജയരാജിന്റെ  'ഹാസ്യം' എന്നീ മലയാള ചിത്രങ്ങടക്കം 14 സിനിമകളുണ്ട്. സമകാലിക ലോകസിനിമാ വിഭാഗത്തിൽ ഇരുപത്തിരണ്ടു സിനിമകൾ  പ്രദർശിപ്പിക്കും. തലശ്ശേരി ലിബർടി കോംപ്ളക്സിലുള്ള അഞ്ച് തിയറ്ററുകളിലും ലിബർടി മൂവി ഹൗസിലുമായാണ് മേള. ആകെ 1500 പ്രതിനിധികളാണുള്ളത്. അക്കാദമി 

സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. നെഗറ്റിവ് സർടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂ. വൈകിട്ട് ആറിന് മന്ത്രി എ കെ ബാലൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും.