തയ്യൽക്കടയുമായി ബോളിവുഡ് നടന്‍; സെൽഫ് ട്രോൾ; വൈറൽ വിഡിയോ

ബോളിവുഡ് താരം സോനു സൂദ് ട്വീറ്റ് ചെയ്ത ഏറ്റവും പുതിയ വിഡിയോ വൈറലാകുന്നു. മെഷീൻ ഉപയോഗിച്ച് വസ്ത്രം തയ്ക്കുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്. തുറസായ ഒരു സ്ഥലത്തുവെച്ചാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 

ഏതെങ്കിലും സിനിമക്കു വേണ്ടിയോ ഷൂട്ടിനു വേണ്ടിയാണോ എന്നത് വ്യക്തമല്ല. ഏതായാലും സെൽഫ് ട്രോൾ ആയാണ് ക്യാപ്ഷൻ. ''സോനു സൂദ് തയ്യൽക്കട. ഇവിടെ സൗജന്യമായി തയ്ച്ചുതരും. പക്ഷേ പാന്റ് ചിലപ്പോ നിക്കർ ഒക്കെ ആയി മാറിയേക്കാം. അതിനൊന്നും ഒരു ഗ്യാരണ്ടിയും ഇല്ല'', താരം ട്വീറ്റ് ചെയ്തു. 

ഇവിടെനിന്ന് തയ്ച്ചുകിട്ടാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?, നിങ്ങളുടെ ആത്മസമർപ്പണം വലുതാണ് തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.