'രസകരമായ നിമിഷം'; സൽമാൻ ഖാനൊപ്പം പാട്ടു പാടി സണ്ണി ലിയോൺ; വിഡിയോ

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരങ്ങളാണ് സൽമാൻ ഖാനും സണ്ണി ലിയോണും. ഇപ്പോഴിതാ ഇരുവരും ഒരു വേദി പങ്കിടുന്നതിന്റെ വിഡിയോ ആണ് വൈറലാകുന്നത്. സൽമാനൊപ്പം  സണ്ണി ലിയോൺ ഗാനം ആലപിക്കുന്ന വിഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചത്. 

'പാടാന്‍ അറിയില്ലെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ്. വളരെ വിചിത്രവും രസകരവുമായ നിമിഷം'. സണ്ണി കുറിച്ചു. 

നിരവധി പേരാണ് അഭിനന്ദനങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് താരം കൂടിയാണ് സണ്ണി ലിയോണ്‍. വിദേശത്തായിരുന്നു സണ്ണി ഈ അടുത്താണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.