ട്രാക്ടർ ഓടിച്ച് നിലമുഴുത് സൽമാൻ; മഴ നനഞ്ഞ് ചേറിലൂടെ നടത്തം; മറുപടി

കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഖാൻ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ  ട്രോളായി നിറഞ്ഞിരുന്നു. ശരീരം മുഴുവൻ ചെളി പുരണ്ടിരിക്കുന്ന ചിത്രമാണ് അന്ന് സൽമാൻ പങ്കുവച്ചത്. ഇത് ഫോട്ടോഷൂട്ടാണെന്ന വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെ ട്രാക്ടർ ഓടിച്ച് നിലമുഴുത് മറിക്കുന്ന വിഡിയോയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

‘ഫാമിങ്’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. ലോക്ഡൗണിന് പിന്നാലെ തന്റെ ഫാം ഹൗസിലെത്തിയ താരം അവിടെ കൃഷിപ്പണികളുമായി മുന്നോട്ടുപോവുകയാണ്. ട്രാക്ടർ ഉപയോഗിച്ച് നിലമുഴുകുന്ന വിഡിയോയിൽ ചേറിലൂടെ മഴ നനഞ്ഞ് സൽമാൻ നടക്കുന്നതും കാണാം.