സൗഹൃദം പ്രണയമായി; ഒരുമിച്ചു; പ്രഭുദേവയുടെ വധുവിന്റെ പേര് വെളിപ്പെടുത്തി സഹോദരന്‍

സിനിമാലോകത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളായി തമിഴ് താരം പ്രഭുദേവയുടെ വിവാഹവാര്‍ത്ത ശ്രദ്ധിക്കപ്പെട്ടിരുന്നു. റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. 2011ൽ ഇരുവരും വേർപിരിഞ്ഞു. 

താരം വിവാഹിതനായെന്ന വാർത്ത സ്ഥികരീച്ച് സഹോദരൻ രാജു സുന്ദരം രംഗത്തെത്തി. ഡോക്ടർ ഹിമാനി എന്നാണ് പ്രഭുദേവയു‌ടെ ഭാര്യയുടെ പേര്. മെയ് മാസത്തിൽ‍ ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ലോക്ഡൗൺ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് രാജു പറഞ്ഞു.

ചികിത്സയുടെ ഭാ​ഗമായാണ് പ്രഭുദേവ ഹിമാനിയുമായി പരിചയത്തിലായതെന്നും രാജു സുന്ദരം പറഞ്ഞു. തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ട‌ായിരുന്നു. മുംബെെയിൽ ചികിത്സയുടെ ഭാ​ഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. 

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മുംബെെയിൽ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗൺ ഇളവുകൾ വന്നതോ‌‌ടെ ഇരുവരും കുടുംബാം​ഗങ്ങളെ സന്ദർശിച്ച് അനു​ഗ്രഹം തേടി. സഹോദരൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം കൂട്ടിച്ചേർത്തു