വെറുതെയല്ല ‘വെറുതെ’; ഊര്‍ജം പകര്‍ന്ന് ഒരു സംഗീതാവിഷ്കാരം

വേറിട്ട പ്രമേയവും കാഴ്ചയുമായി വെറുതെ എന്ന സംഗീത ആൽബം ശ്രദ്ധ നേടുന്നു. മാനസിക ആരോഗ്യമാണ് സയ്‌‌ലൻ അർമാനി ഗാനരചന നടത്തി, സംഗീതം നല്‍കി പാടി അഭിനയിച്ച  പാട്ടിന്റെ പ്രമേയം. ശാരീരികാരോഗ്യത്തിന് സമമാണ്, അല്ലെങ്കിൽ ഒരു പടി മുന്നിലാണ് മാനസികാരോഗ്യം എന്ന് പാട്ട് പറയുന്നു.  എത്ര ദുഖമുണ്ടെങ്കിലും നിരന്തരമായ പരിശ്രമം കൊണ്ട് വിജയിക്കാനാകുമെന്ന സന്ദേശം കൂടി ആല്‍ബം പങ്കിടുന്നു.  

മൂന്ന് വർഷങ്ങൾക്ക് മുൻപ് വരികളെഴുതിയ ഗാനം ഈ വർഷം ഒക്ടോബർ പത്ത് മാനസികാരോഗ്യ ദിനത്തിലാണ് റിലീസ് ചെയ്തത്. സ്റ്റീവ് ബഞ്ചമിൻ സംവിധാനം ചെയ്ത ആൽബം നിർമ്മിച്ചത് കാമി പ്രൊ‍ഡക്ഷൻ കമ്പനിയാണ്. ഒരുപാട് അർത്ഥ തലങ്ങളുള്ള വാക്കാണ് വെറുതെയെന്നും അതുകൊണ്ടാണ് ആൽബത്തിന് വെറുതെ എന്ന പേര് നൽകിയതെന്നും സയ്‌‌ലന്‍ പറയുന്നു. സംഗീതകുടുംബത്തില്‍ പിറന്ന സയ്‌‌ലന്‍റെ കുട്ടിക്കാലം മുതല്‍ പാട്ട് കൂടെയുണ്ട്. മ്യൂസിക് വിഡിയോ കാണാം.