ലോക്ഡൗൺ വിനയായി; ജീവിതത്തിലും ഇനി മീൻകച്ചവടം: വിഡിയോ

മിനിസ്ക്രീനിലെ മീന്‍കാരന്‍ കോഴിക്കോട് അങ്ങാടിയിലെ ഒറിജിനല്‍ മീന്‍കാരനായി മാറി. നടന്‍ വിനോദ് കോവൂരാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് പാലാഴി, പാലയില്‍ മീന്‍കട തുടങ്ങിയത്. മീൻകട തുടങ്ങിതിനെക്കുറിച്ച് പ്രേക്ഷകരുടെ സ്വന്തം വിനോദ് പറയുന്നത് ഇങ്ങനെ. വിഡിയോ കാണാം. 

കച്ചവടം വളരെ നന്നായി പോകുന്നു. എല്ലാവരും തൃപ്തരാണ്. അറിയാവുന്നവർ വിളിച്ച് അഭിപ്രായം അറിയിച്ചു. വിലയും വളരെ കുറവാണെന്നാണ് എല്ലാവരും പറയുന്നു. ഹാർബറിൽ നിന്ന് നേരിട്ടാണ് മീനുകളെത്തിക്കുന്നത്. എല്ലാത്തരം മീനുകളും നൽകുന്നുണ്ട്. ഓൺലൈൻ ആയിട്ടാണ് പ്രധാനമായും കട്ടവടം. മൂസാക്കായ് സീഫ്രഷ് എന്നൊരു ആപ്പ് ഉണ്ട്. അതിലൂടെ വിളിച്ച് ബുക്ക് ചെയ്താൽ മസാല ഒക്കെ പുരട്ടി മീൻ വീട്ടിലെത്തിക്കും. നിരവധിപേർ വിളിച്ച് ഫ്രാഞ്ചൈസി തുടങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കോവി‍ഡ് കാരണം കഴിഞ്ഞ 7 മാസമായി കലാജീവിതം വഴിമുട്ടിയിരിക്കുകയാണ്. അങ്ങനെയാണ് ഈ ആശയം മനസ്സിൽ ഉദിച്ചത്. നല്ല വൃത്തിയോടെ ഹൈടെക്ക് സെറ്റപ്പിലാണ് ഇത് തുടങ്ങിയിരിക്കുന്നത്. 

ഇത് സൈഡ് ബിസിനസ് തന്നെയാണ്. കലാമേഖല സജീവമായാൽസ ഞാൻ പോകും. പാർട്ണര്‍മാരുണ്ട്. അവർ നോക്കിക്കോളും. സിനിമയിലും ബിസിനസിലും ഒരുപോലെ വിജയം നേടുകയാണ് ഈ കലാകാരന്റെ ലക്ഷ്യം. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന മറിമായത്തിൽ വിനോദ് കോവൂർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.