കൊച്ചിയിൽ പറന്നിറങ്ങി നയൻതാര; ഓണം അമ്മയോടൊപ്പം; ചിത്രങ്ങൾ

നയൻതാരയും വിഘ്നേശ് ശിവനും ഇത്തവണ ഓണം ആഘോഷിച്ചത് കൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പം. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. 

പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിയത്. നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. കോവിഡും ലോക്ക്ഡൗണും ആയതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു ഇരുവരും. എട്ട് മാസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതും വിഘ്നേശ് പറയുന്നു.

കുടുംബത്തെപ്പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണമെന്നാണ് ഓണ ചിത്രങ്ങളിലൊന്നിന് വിഘ്നേശ് നൽകിയ അടിക്കുറിപ്പ്. ''സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി''–വിഘ്നേശ് കുറിച്ചു.