‘പൈറസി പോയത് എവിടെ നിന്ന്?’; കിലോമീറ്റേഴ്സി’ല്‍ വിവാദച്ചൂട്; ഭിന്നത

ടൊവീനോ തോമസിന്റെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയുടെ പൈറസി പുറത്തുവന്നതുകൊണ്ടുണ്ടായ നഷ്ടം നികത്താന്‍ ചിത്രത്തിന് ഒടിടി റിലീസിന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അനുമതി നല്‍കിയിരുന്നു.  ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തിനുമാത്രം ഇളവുനല്‍കിയത് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായി. 

ആഷിഖ് അബു, ആഷിഖ് ഉസ്മാന്‍ തുടങ്ങിയവര്‍ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. കിലോമീറ്റേഴ്സിന്റെ പൈറസി ഇറങ്ങി എന്ന വാദത്തില്‍ സംശയമുന്നയിച്ച് ചില സുപ്രധാന ചോദ്യങ്ങളുയര്‍ത്തുകയാണ് നിര്‍മാതാവ് ഷിബു ജി.സുശീലന്‍. 

സിനിമയുടെ  പൈറസി ഏതു സ്റ്റുഡിയോയിൽ നിന്നാണ് പോയത് ? ആ സ്റ്റുഡിയോയ്ക്കെതിരെ കേസ് ഫയൽ ചെയ്‌തോ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നാണ് ഷിബു ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെ ആവശ്യം. പോസ്റ്റ് വായിക്കാം.