ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല; മിന്നലടിച്ച് ചോദ്യപ്പേപ്പറും; വൈറല്‍

ബേസില്‍ ജോസഫിന്‍റെ സംവിധാനത്തിലെത്തിയ മിന്നല്‍ മുരളിയുടെ മിന്നല്‍ എഫക്ടുമായെത്തിയ ചോദ്യക്കടലാസ് വൈറലാകുന്നു. മാര്‍ അത്തനേഷ്യസ് കോളേജിലെ മൂന്നാം സെമസ്റ്ററിലെ മെകാനിക്സ് ഓഫ് ഫ്ല്യൂയിഡ് എന്ന ചോദ്യപേപ്പറിലാണ് മിന്നല്‍മുരളി പ്രത്യക്ഷപ്പട്ടത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കിട്ടത്. 

സമുദ്രനിരപ്പിലെ സ്ഥലമായ കുറുക്കൻമൂലയിൽ കുളിക്കാൻ ചൂടുവെള്ളം തിളപ്പിക്കാൻ പോകുന്ന മിന്നൽ മുരളി. അപ്പോള്‍ 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് ജോസ്മോൻ പറഞ്ഞു. എന്നാൽ അങ്ങനെ സാധ്യമല്ലെന്നാണ് മിന്നൽ മുരളിയുടെ വാദം. ഇത്തരം ചോദ്യത്തിനൊപ്പം താഴെ മറ്റു ചോദ്യങ്ങളും സിനിമയെ ആസ്പദമാക്കി കൊടുത്തിരിക്കുന്നത് ചോദ്യപേപ്പറില്‍ കാണാം. എല്ലാ ചോദ്യത്തിനും കൂടി ആകെ 50 മാർക്കാണ് ലഭിക്കുക.

സിനിമയിലെ സ്ഥലവും സന്ദര്‍ഭവും ചേര്‍ത്താണ് ചോദ്യങ്ങള്‍. ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചോദ്യപേപ്പര്‍ സംവിധായകന്‍ പോസ്റ്റ് ചെയ്തത്. 'ഇനി ഓരോ ചോദ്യത്തിനും 15 മർക്കിനുള്ള ഉത്തരോം കൂടി എഴുതി ഇട്. കാണട്ടെ പഴേ എന്ജിനീറിങ് വിദ്യാർത്ഥിയുടെ പവർ'..

'അതൊക്കെ ഒക്കെ. മാർക്ക് മാത്രം ഇല്ല...അതെന്താ.. എങ്ങനെയാ പറയാ എന്നു എനിക്ക് അറിയില്ലായിരുന്നു...'. ഇത്തരത്തിലുള്ള രസകരമായ കമന്‍റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.