ഒറ്റഷോട്ടിൽ മാറുന്ന ജീവിതാവസ്ഥകൾ; കയ്യടി നേടി 'റോളിങ് ലൈഫ്': വിഡിയോ

മാറിമറിയുന്ന ജീവിതാവസ്ഥകളെ ഒറ്റ ഷോട്ടിലൂടെ കാണിച്ചുതരുന്ന 'റോളിങ് ലൈഫ്' എന്ന ഷോർട്ട്ഫിലിം ശ്രദ്ധേയമാകുന്നു. കണ്ടവരെല്ലാം കമന്റിട്ടുപോകുകയാണ് റോളിങ് ലൈഫിന്. ക്ലൈമാക്സിലുണ്ടാകുന്ന ട്വിസ്റ്റാണ് ഹ്രസ്വചിത്രത്തിന്റെ ഹൈലൈറ്റ്. അഭിനേതാക്കളും ആശയവുമെല്ലാം മികച്ചു നിൽക്കുന്നു. സംവിധാനം ശ്യാം ശങ്കർ. ഇദ്ദേഹത്തിന്റെ മൂന്നാമത് ഹ്രസ്വചിത്രമാണിത്. ആശയം അഷ്ക്കർ അലി. ക്യാമറ സിജോയ് ജോസ്.

അഭിനയിച്ചിരിക്കുന്നത് സണ്ണി ചാക്കോ, അഷ്ക്കർ അലി.  സണ്ണി സിൽക്സ് ഇന്റർ നാഷണൽ സിനിമാ പ്രൊഡക്ഷൻസ് ആണ് നിർമാണം.