ക്യൂട്ട് ചിരിയിൽ മഹാലക്ഷ്മി; മൊട്ടത്തലകാട്ടി ദിലീപ്; വൈറലായി ചിത്രങ്ങൾ

താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നടൻ ദിലീപും കു‍ഞ്ഞു സുന്ദരി മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുന്നത്.

ദിലീപിന്റെ കൈകളില്‍ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന മഹാലക്ഷ്മിയെ ചിത്രത്തിൽ കാണാം. മഞ്ഞ നിറമുള്ള കു‍ഞ്ഞുടുപ്പിൽ ക്യൂട്ട് ചിരിയോടെയാണ് മഹാലക്ഷ്മി ഫോട്ടിയിൽ അമ്മയെവിടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ദിലീപ് തന്റെ പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥന്‍' ഗെറ്റപ്പിലാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. മൊട്ടത്തലയുള്ള താരത്തിൻറെ ചിത്രവും ഇതിനകം ചർച്ചയായിക്കഴിഞ്ഞു. കാവ്യ മാധവനൊപ്പം ക്ഷേത്ര ദർശനം നടത്തുന്ന മറ്റൊരു ചിത്രവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.