മാനേജരുടെ വിവാഹം; അതിഥികളെ സ്വീകരിച്ച് വീട്ടുകാരനായി അജിത്ത്: വിഡിയോ

അഭിനയം കൊണ്ട് മാത്രമല്ല, ലാളിത്യം കൊണ്ടും ആരാധകസമ്പത്തുള്ള താരമാണ് തല അജിത്. വെള്ളിത്തിരയ്ക്കപ്പുറത്തുള്ള ജീവിതത്തിൽ ലാളിത്യം മുഖമുദ്രയാക്കിയ താരമാണ് അജിത്ത്. ഏതൊരു അച്ഛനെയും പോലെ മക്കളുടെ സ്കൂളിലെ പരിപാടികൾ  താരജാഡകളില്ലാതെ കാണികളിലൊരാളായി നിന്ന അജിത്തിന്റെ വിഡിയോ വൈറലായിരുന്നു. 

ഇപ്പോഴിതാ തന്റെ മാനേജരുടെ വിവാഹ ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിക്കുന്ന അജിത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിലെ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹം. 

ചടങ്ങിനെത്തിയ അതിഥികളെ അജിത്ത് നേരിട്ടെത്തി സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹ ചടങ്ങില്‍ നിന്നുമുള്ള അജിത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.