'ദ റിയൽ ലൈഫ് മജീഷ്യൻ'; ഗോപിനാഥ് മുതുകാടിന്റെ മാന്ത്രികജീവിതവുമായി ഹ്രസ്വജീവിതം

ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക ജീവിതം പറഞ്ഞ് ഹ്രസ്വചിത്രം. മാജിക് രംഗത്തെ മുതുകാടിന്റെ നാൽപ്പത്തിയഞ്ചു വർഷത്തെ വളർച്ച പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ പ്രദർശിപ്പിച്ചു.

പത്താം വയസിൽ  മാജിക് അവതരിപ്പിച്ച് തുടങ്ങിയതു മുതലുള്ള ഗോപിനാഥ് മുതുകാടിന്റെ  ജീവിതമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം . 8000ലധികം  വേദികളിലെ പ്രകടനങ്ങളിലൂടെയുള്ള മുതുകാടിന്റെ  വളര്‍ച്ചയെ കുറിച്ച് വിവരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ പേര്  ദ റിയല് ലൈഫ് മജീഷ്യൻ 

പത്താം വയസില്‍ സ്കൂളില്‍ അവതരിപ്പിച്ച ആദ്യ മാജിക് പരാജയപ്പെടുന്നതും പരാജയങ്ങളില്‍നിന്ന് പഠിക്കുന്നതുമൊക്കെ ഹൃദ്വമായി അവതരിപ്പിക്കുന്നുണ്  ചിത്രത്തില്‍.  പ്രജീഷ് പ്രേമെന്ന യുവസംവിധായകനാണ്  ഹ്രസ്വചിത്രം  തയ്യാറാക്കിയിരിക്കുന്നത്.

പ്രൊഫ. എം.കെ. സാനു, തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, ഗായിക സുജാത, വിധുബാല, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് തുടങ്ങി നിരവധി പ്രമുഖരാണ് ഗോപിനാഥ് മുതുകാടിന് ആശംസകളുമായി എത്തിയത്.