അന്നും ഇന്നും; 35 വർഷത്തിന് ശേഷം ജോഷിയും ലിസിയും നദിയയും; ഓർമ്മച്ചിത്രം

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രെയിമിൽ ജോഷിയും ലിസിയും നദിയ നൊയ്തുവും. കൂടിച്ചേരലിന്റെ സന്തോഷം പങ്കുവച്ച് ലിസി. വിധായകൻ ജോഷിയെ വർഷങ്ങൾക്കു ശേഷം നേരിൽ കണ്ടതിന്റെയും നദിയ മോയ്തുവിനും ജോഷിക്കുമൊപ്പം വീണ്ടും ഒരു ഫോട്ടോ എടുക്കാനായതിന്റെയും സന്തോഷം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ലിസി പങ്കുവയ്ക്കുന്നു. ഒപ്പം 35 വർഷങ്ങൾക്ക് മുമ്പ് ഒന്നിങ് വന്നെഹ്കിൽ എന്ന സിനിമയുടെ സെറ്റിൽ വച്ച് മൂവരും ഒന്നിച്ച് എടുത്ത ചിത്രവും. 

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിന്റെ വിവാഹവിരുന്നിലാണ് ഇവർ വീണ്ടും കണ്ടത്. ചടങ്ങിനിടെ പകർത്തിയ ചിത്രവും 35 വർഷം മുമ്പ് ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു പകർത്തിയ, തങ്ങൾ ഒന്നിച്ചുള്ള പഴയ ചിത്രവും പോസ്റ്റിനൊപ്പം ലിസി പങ്കു വച്ചിട്ടുണ്ട്.