വൃത്താകൃതിയിലുള്ള ചതുരവും മൂത്തോനും മേളയെ ആകർഷകമാക്കിയ മൂന്നാം ദിനം

രാജ്യാന്തര ചലച്ചിത്രമേളയില്‍ മല്‍സര വിഭാഗത്തില്‍  ആര്‍ കെ കൃഷാന്തിന്റ  ഇന്ത്യന്‍ സിനിമ   വൃത്താകൃതിയിലുള്ള ചതുരം പ്രദര്‍ശിപ്പിച്ചു . ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് പ്രമേയമാക്കിയുള്ള മറാത്തി ചിത്രവും   15 ലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ ചിത്രം 'പാരസൈറ്റും   മൂന്നാം ദിവസം പ്രദര്‍ശനത്തിനെത്തി. അവധി ദിവമായതിനാല്‍ വലിയ പങ്കാളിത്വമാണ് ലഭിച്ചത് 

മനുഷ്യരില്‍ മരണം സൃഷ്ടിക്കുന്ന വൈകാരികതയ്ക്കും ഗൃഹാതുരതയ്ക്കും അപ്പുറമുള്ള സംഘര്‍ഷങ്ങളെയാണ് കൃഷാന്തിന്റെ വ‍ൃത്താകൃതിയിലുള്ള ചതുരം പ്രമേയമാക്കിയിരിക്കുന്നത് . ലോക സിനിമ വിഭാഗത്തില്‍ ഖസാക്കിസ്ഥാന്‍ ചിത്രം ഡീപ്പ് വെല്‍ ,ഇറാനിയന്‍ ചിത്രം ദി വാര്‍ഡന്‍ ,മല്‍സര വിഭാഗത്തില്‍ ലബനീസ് ചിത്രം  ആള്‍ ദിസ് വിക്ടറി എന്നിവ മികച്ച പ്രതികരണ നേടി.  പാം ഡി ഓര്‍ ഉള്‍പ്പടെ വിവിധ മേളകളില്‍ നിന്നായി 15 ലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ ചിത്രം 'പാരസൈറ്റായിരുന്നു മൂന്ന് ദിവസം മേളയെ ആകര്‍ഷകമാക്കിയത് .

കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് ആധാരമാക്കി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം ക്രൈം നമ്പര്‍ 103/2005 നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത് . കാലിഡോസ്ക്കോപ് വിഭാഗത്തില്‍  ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനും മുന്നാം ദിവസമെത്തി. ഞായറാഴ്ച മേളക്ക് പുതിയ ഉണര്‍വായിരുന്നു .അവധി ദിവസം കൂടുതല്‍ സിനിമ പ്രേമികളും സിനിമ പ്രവര്‍ത്തകരും മേളക്കെത്തി.