മുറിവേറ്റു, തളർന്നു; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആഞ്ജലീന

ഹോളിവുഡ‍് ഏറെ ഇഷ്ടപ്പെട്ടിരുന്ന താരദമ്പതികളായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇരുവരും ഈ വർഷമാദ്യമാണ് ഔദ്യോഗികമായി വേർപിരിഞ്ഞത്. ഇപ്പോൾ ഇതാദ്യമായി വേർപിരിയലിന് ശേഷം അനുഭവിച്ച മാനസിക സംഘർത്തെക്കുറിച്ച് തുറന്നുപറയുകയാണ് ആഞ്ജലീന. 

കടുത്ത നിരാശയിലായിരുന്നു ആ സമയത്ത് താനെന്ന് ആഞ്ജലീന പറയുന്നു. 'എന്റെ വിധിയെന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഒന്നുമാത്രം അറിയാമായിരുന്നു, എന്റെ വേരുകളിലേക്ക് മടങ്ങാൻ, എന്നിലേക്ക് തിരികെ പോകാനുള്ള മാറ്റത്തിന്റെ ഘട്ടമായിരുന്നു അതെന്ന്. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ബ്രാഡുമായുള്ള എന്റെ ബന്ധം അവസാനിച്ചപ്പോൾ ഈ അവസ്ഥയിലായിരുന്നു ഞാൻ.

'മുറിവേറ്റ അവസ്ഥയിലായിരുന്നു ഞാൻ. സങ്കീർണമായ സാഹചര്യമായിരുന്നു അത്. ഞാനെന്നെ തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. കടുത്ത നിരാശ എന്നെ അലട്ടിയിരുന്നു'- ഒരു ഫ്രഞ്ച് മാസികക്ക് നൽകിയ അഭിമുഖത്തിൽ ആഞ്ജലീന പറഞ്ഞു. 

10 വർഷത്തെ പ്രണയത്തിനൊടുവിൽ 2014ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ രണ്ട് വർഷത്തിനപ്പുറത്തേക്ക് ആ വിവാഹബന്ധം നീണ്ടുപോയില്ല. 2016ല്‍ ഇരുവരും പിരിയാനുള്ള തീരുമാനമെടുത്തു. ഈ വർഷം ഔദ്യോഗികമായി വിവാഹമോചിതരായി.