ആഞ്ജലീന ജോളിയെ പോലെയാകാൻ 50 ശസ്ത്രക്രിയകൾ, യുവതിക്ക് സംഭവിച്ചത്

താരങ്ങളോടുള്ള ആരാധന തലയ്ക്കുപിടിച്ചാൽ എന്താണ് ചെയുന്നതെന്ന് പലർക്കും അറിയില്ല. ആഞ്ജലീന ജോളിയെപ്പോലെയാകാൻ ശ്രമിച്ച ഒരു ആരാധികയ്ക്ക് കിട്ടിയ പണിയാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. പത്തൊൻപതുകാരിയായ സഹർ തബർ ആണ് ആഞ്ജലീന ജോളിയെപ്പോലെയാകാൻ ശസ്ത്രക്രിയ ചെയ്ത് വിരൂപയായി തീർന്നത്. അൻപത് പ്ലാസ്റ്റിക് സർജറികൾക്ക് ശേഷം തിരിച്ചെത്തിയ സഹറിനെ കണ്ട് കൂട്ടുകാരും ഞെട്ടി. ശരിക്കും പ്രേതരൂപം തന്നെ.

ഓരോ ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ സഹര്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. 325000 ചിത്രങ്ങളാണ് ഇവർ പോസ്റ്റ് ചെയ്തത്. മെലിയുന്നതിനായി കഠിനമായ ഡയറ്റാണ് ഇവർ പിന്തുടരുന്നത്. എന്നാൽ ആഞ്ജലീന ജോളിയോടുള്ള ആരാധനയല്ല, പകരം പ്രശസ്തയാകാനുള്ള ശ്രമമാണ് സഹർ നടത്തുന്നതെന്നാണ് മറ്റൊരു വാദം.