ഉത്തരകൊറിയന്‍ ചലച്ചിത്രമേളയിൽ പ്രദർശനത്തിനൊരുങ്ങി 'നവല്‍ എന്ന ജുവൽ'

രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത നവല്‍ എന്ന ജ്യുവല്‍ ഉത്തര കൊറിയന്‍ ചലച്ചിത്രമേളയിലേക്ക്. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം പ്യോങ് യാങ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ശ്വേത മേനോന്റെ ആണ്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ ചിത്രമാണ് നവല്‍ എന്ന ജ്യുവല്‍. ‌ദേശീയ പുരസ്കാര ജേതാവ് അദില്‍ ഹുസൈന്‍ ഹോളിവുഡ് നടി റിം ഖാദിം ഉള്‍പ്പടെ വന്‍ നിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതിനോടകം നിരവധി രാജ്യാന്തര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ അടുത്ത ആഴ്ച്ച ഉത്തരകൊറിയന്‍ തലസ്ഥാനത്ത് ആരംഭിക്കുന്ന മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അറബി കല്യാണത്തിന്റെ ഇരകളുടെ കഥ പറയുന്ന നവല്‍ എന്ന ജ്യുവല്‍ 2018 ഓഗസ്റ്റിലാണ് തീയേറ്ററുകളിലെത്തിയത്. അന്ന് ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.