'എന്നെ മനസിലാകാത്തവരുണ്ടോ?' പഴയ മായാവി കഥ പറഞ്ഞ് വിഷ്ണു; വിഡിയോ

മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും യുവനായകനുമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. മിമിക്രി വേദികളിൽ തുടങ്ങി, സിനിമയിൽ ചെറു വേഷങ്ങളിലൂടെ നായകനിരയിലേക്കുയര്‍ന്ന വിഷ്ണു പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. അമർ അക്ബർ അന്തോണി എന്ന നാദിർഷ ചിത്രത്തിലൂടെയാണ് വിഷ്ണുവിനെ സിനിമാരംഗത്ത് ശ്രദ്ധിച്ചു തുടങ്ങിയത്.

ഇപ്പോഴിതാ, പുനലൂരിലെ ഓണം ഫെസ്റ്റിൽ അതിഥിയായി പങ്കെടുത്ത് വിഷ്ണു നടത്തിയ രസികൻ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. തന്നെ മനസ്സിലാകാത്തവരുണ്ടോ സദസ്സിൽ എന്നു ചോദിക്കുന്ന വിഷ്ണു ഒരു പഴയ കഥ പറയാം എന്ന മുഖവുരയോടെ, സലിം കുമിറിനെ അനുകരിച്ച്, താനും സലിം കുമാറും ഒന്നിച്ചുള്ള ‘മായാവി’യിലെ ഒരു രംഗം സദസ്സിെന ഓർമിപ്പിക്കുന്നതും വിഡിയോയിൽ കാണാം. 

നിങ്ങൾ സന്തോഷിക്കുന്നത് ദുൽഖർ സൽമാന്‍ ആണെന്നു കരുതിയിട്ടാണോ, അല്ലാട്ടോ എന്നും വിഷ്ണു പറയുന്നു.‘ഒരു യമണ്ടൻ പ്രേമകഥ’യാണ് വിഷ്ണുവും ബിബിൻ ജോർജും ചേർന്ന് തിരക്കഥയെഴുതിയ പുതിയ ചിത്രം. വിഷ്ണു ഇപ്പോൾ മോഹൻലാലിനൊപ്പം ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.