ദേ ഇവന്റെ മൂക്കാണ് ചളുങ്ങിയത്; മടൽ സ്റ്റംപ് കുത്തി, ക്രിക്കറ്റ് കളിച്ച് ചാക്കോച്ചൻ, വിഡിയോ

ഷൂട്ടിങിന്റെ ഇടവേളയിൽ ക്രിക്കറ്റ് കളിക്കുന്ന രസകരമായ വിഡിയോ പങ്ക് വച്ച് കുഞ്ചാക്കോ ബോബൻ. ക്രിക്കറ്റ് കളിക്കുന്നതിനെന്താ എന്ന് പറയാൻ വരട്ടെ. ഇതൽപ്പം 'സീരിയസ്' ആയ കളിയാണ്.  താരത്തിന്റെ സിക്സർ കയ്യിലൊതുക്കാൻ ശ്രമിക്കുന്നതിനിടെ ഫീൽഡർ താഴെ വീഴുന്നത് വിഡിയോയിൽ കാണാം. ഫീൽഡർ ഔട്ട് !

അടുത്ത ബോൾ പാഞ്ഞെത്തിയത് കളി ക്യാമറയിലാക്കിയ പയ്യന്റെ നേരെയാണ്. ജോജുവിന്റെ മേക്കപ്പ്മാനാണ് തന്റെ ബാറ്റിൽ നിന്ന് പറന്ന പന്തിൽ മൂക്ക് ചളുങ്ങിയ കക്ഷിയെന്ന് ചാക്കോച്ചൻ പിന്നീട് പോസ്റ്റിൽ വ്യക്തമാക്കി.

പന്തടിച്ച് വീർത്ത മൂക്കുമായുള്ള പടവും താരം പങ്കുവച്ചിട്ടുണ്ട്. ബാറ്റ് ചെയ്യുന്ന താരത്തിന്റെ പിന്നിലുള്ള മടൽ സ്റ്റംപും വൈറലാവുകയാണ്. ടിക് ടോക് ഒരു റിയാലിറ്റി ആവുമ്പോൾ എന്നാണ് ഈ കുഞ്ഞൻ വിഡിയോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ. കോതമംഗലം എം. എ കോളെജിലാണ് ചാക്കോച്ചനും, ജോജുവും ദിലീഷ് പോത്തനുമെല്ലാം ഒന്നിക്കുന്ന 'പട'യുടെ ചിത്രീകരണം പുരോഗമിക്കുന്നത്.