കുഞ്ഞ് ഇസയ്ക്ക് മാമോദീസ; മമ്മൂട്ടിയും ദിലീപും കാവ്യയും ദുല്‍ഖറും എത്തി: വിഡിയോ

താരസമ്പന്നമായി മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ എളംകുളം വലിയ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നടൻ ദിലീപും കാവ്യാ മാധവനും പള്ളിയിൽ നടന്ന ചടങ്ങിനെത്തി. വൈകിട്ട് നടന്ന റിസപ്ഷനിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമേതമാണ് എത്തിയത്. 

നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ വിനീത്‌ എന്നിവരും ചടങ്ങിന്റെ ഭാഗമായി. ഇക്കഴിഞ്ഞ ഏപ്രിൽ 17–നാണ് ചാക്കോച്ചന് കുഞ്ഞ് പിറന്നത്. ഈ വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും കുഞ്ഞ് ഇസ ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ ദിവസം ചാക്കോച്ചൻ  പങ്കുവച്ചിരുന്നു.

ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും കാണാം: