ദുൽഖറിന്റെ ‘രാമ’വിജയം; ഇന്ത്യയാകെ പൊന്നുംവില

ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ സിനിമാ കരിയര്‍ ആരംഭിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഒട്ടും അതിഭാവനയല്ലെന്ന് ഇക്കാലയളവിനുള്ളില്‍ ഈ നടന്‍ തെളിയിച്ചു. ഇന്ന് കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ ദുല്‍ഖറിനോളം പാന്‍ ഇന്ത്യന്‍ പെരുമ ലഭിച്ച മറ്റൊരു യുവ നടനില്ലെന്ന് ഉറപ്പിച്ചു പറയാം. ഒന്നോര്‍ക്കണം, ദുല്‍ഖര്‍ ഒറ്റയ്ക്ക് കീഴടക്കിയ ഉയരങ്ങളാണിത്. താരപുത്രന്‍റെ വിലാസം സ്വന്തമെങ്കിലും, ആദ്യചിത്രം മുതല്‍ ആ ഫിലിമോഗ്രഫി പറയുന്ന ചിലതുണ്ട്. ആരുടെ തണലിലും വാണതല്ലാത്തൊരു വഴി കാണാം കരിയറിലുടനീളം. വിഡിയോ കാണാം