ട്രെൻഡിനൊപ്പം ദുൽഖറും; 'ദേവദൂതർ' ചുവടുവച്ച് വേദി ഇളക്കി മറിച്ച് താരം; വിഡിയോ

ട്രെൻഡിനൊപ്പം ദുൽഖർ സൽമാനും. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലൂടെ വീണ്ടും ദേവദൂതർ പാടുമെന്ന ഗാനം പുനരവതരിപ്പിച്ചത് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ തകര്‍ത്താടുന്ന പാട്ടിനിപ്പോൾ ചുവട് വച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. 

'സീതാരാമം' എന്ന സിനിമയുടെ പ്രമോഷനായി ദുൽഖറും സിനിമയുടെ ടീമും ഇന്ന് കൊച്ചിയിലെത്തിയിരുന്നു. ലുലുമാളിൽ ആരാധകരുടെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് ദുൽഖർ ഗാനത്തിന് ചുവട് വച്ചത്. കാതോട് കാതോരം എന്ന സിനിമയിൽ മമ്മൂട്ടിയാണ് ഈ ഗാനം പാടിയഭിനയിക്കുന്നത്. ഇന്ന് അതേ പാട്ടിന് മകൻ ദുൽഖർ ചുവട് വെക്കുന്നു എന്നതാണ് കൗതുകം. 

വിഡിയോ കാണാം: