നടി വിഷ്ണുപ്രിയ വിവാഹിതയായി; ചിത്രങ്ങൾ

യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിർമാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയനാണ് വരൻ. ആലപ്പുഴ കാംലറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്ന് നടക്കും. 2007ൽ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്കിലൂടെയാണ് വിഷ്ണുപ്രിയ ചലച്ചിത്രരംഗത്തെത്തിയത്. 

നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സീരിയലുകളിലും സജീവ സാിനിധ്യമാണ്. അച്ഛൻ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലൂടെ വിനയ് വിജയനും സിനിമാ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ചിത്രത്തിൽ വിഷ്ണുപ്രിയയും അഭിനയിക്കും