കയ്യടി നേടി 'കൊന്നപ്പൂക്കളും മാമ്പഴവും'; കുട്ടികളുടെ ചലച്ചിത്രമേള തുടരുന്നു

രാജ്യാന്തരഅംഗീകാരം നേടിയ മലയാളചിത്രം കൊന്നപ്പൂക്കളും മാമ്പഴവും കുട്ടികളുടെ ചലച്ചിത്രമേളയിലും പ്രേക്ഷകരുടെ കൈയടി നേടി. അധ്യാപകനായ എസ്.അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. അഞ്ചംഗ കുട്ടിക്കൂട്ടത്തിന്റെ മധ്യവേനല്‍ അവധിക്കാലത്തിലൂടെയുള്ള സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം.

മധ്യവേനലവധിയും ഉല്‍സവവും കുട്ടികളുടെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമാണ് എസ്.അഭിലാഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊന്നപ്പൂക്കളും മാമ്പഴവുമെന്ന ചിത്രത്തിന്റെ ഇതിവൃത്തം. 

കറുകച്ചാല്‍ എസ്.എം.വി യു.പി.സ്കൂളിലെ അധ്യാകപകനാണ് സംവിധായകന്‍. ഇംഗ്ലണ്ട് ലിഫ്റ്റ് രാജ്യാന്തരചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ വോട്ടിങില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ഇതിനോടകം നാലു ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.